Ultimate magazine theme for WordPress.

പേടിക്കണ്ടപ്പാ, ഇത് സഭകളെ പൂട്ടാനല്ല!” എഫ്.സി.ആർ.എ ബില്ലിൽ ബിജെപി നേതാക്കളുടെ ഉറപ്പ്

​തൃശൂർ: വിദേശ സഹായ നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) ഭേദഗതിയിൽ ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ടെന്ന് പി.എസ്. ശ്രീധരൻ പിള്ള. തൃശൂരിലെ കൽദായ സുറിയാനി സഭാ ആസ്ഥാനം സന്ദർശിച്ച അദ്ദേഹം, സഭാധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ അതിരൂപതയുടെ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കേന്ദ്രസർക്കാർ പരിഹരിച്ചുവെന്നും, വരും ദിവസങ്ങളിലും സഭകളുടെ പരാതികൾ കേൾക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

​നിയമഭേദഗതി ക്രൈസ്തവ സഭകളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും രാഷ്ട്രീയ ലാഭത്തിനായി ചിലർ സഭകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായി വിദേശ പണം ഉപയോഗിക്കുന്നത് തടയാനാണ് കേന്ദ്രം ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടതു-വലതു മുന്നണികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

​അതേസമയം, രാജ്യത്ത് ലഭിക്കുന്ന വിദേശ സഹായങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവ സംഘടനകൾക്കാണെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. വിദേശ പണം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയേണ്ടത് അത്യാവശ്യമാണെന്നും ഇത് ദേശസുരക്ഷയുടെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിസ്ത്യൻ സഭകളെ മാത്രം പൂട്ടാനാണ് ഈ നിയമമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്നും ബിജെപി നേതാക്കൾ ഉറപ്പ് നൽകി.

Sharjah city AG

Comments are closed.