Ultimate magazine theme for WordPress.

*ബംഗളൂരു ടിപിഎം കൺവെൻഷൻ ആരംഭിച്ചു*

 

ബംഗളൂരു ഹെന്നൂർ ബാഗലൂർ റോഡിലെ ടിപിഎം കൺവെൻഷൻ ഗ്രൗണ്ടിൽ ദ പെന്തക്കോസ്ത് മിഷൻ വാർഷിക കൺവെൻഷന് ആവേശകരമായ തുടക്കമായി. ഉദ്ഘാടന യോഗത്തിൽ പ്രസംഗിച്ച പാസ്റ്റർ ഐ. സാമുവൽ, സഭയുടെ നിലനിൽപ്പിന് ക്രിസ്തു വചനങ്ങളുടെ സമൃദ്ധി അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. പാപം മൂലം നഷ്ടപ്പെട്ട ദൈവിക അനുഗ്രഹങ്ങൾ വീണ്ടെടുക്കാനും മനുഷ്യനെ ദൈവത്തോട് അനുരഞ്ജനപ്പെടുത്താനുമാണ് ക്രിസ്തു ഭൂമിയിൽ അവതരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കൺവെൻഷന്റെ വരും ദിവസങ്ങളിൽ രാവിലെ വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം, രാത്രി പ്രത്യേക പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ശനിയാഴ്ച യുവജന മീറ്റിംഗും ഞായറാഴ്ച 42 പ്രാദേശിക സഭകൾ സംബന്ധിക്കുന്ന സംയുക്ത സഭായോഗവും നടക്കും. സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ, രോഗശാന്തി പ്രാർത്ഥന എന്നിവ കൺവെൻഷന്റെ പ്രധാന ഭാഗങ്ങളാണ്. സമാപന ദിവസമായ ഞായറാഴ്ച രാത്രി യോഗത്തോടെ കൺവെൻഷന് തിരശ്ശീല വീഴും. സെന്റർ പാസ്റ്റർ ജയശേഖരൻ വിൽസൺ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ ജോയൽ രാജ്കുമാർ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Sharjah city AG

Comments are closed.