Ultimate magazine theme for WordPress.

പിസിനാക് പ്രീ-കോൺഫറൻസ് ചിക്കാഗോയിൽ മാർച്ച് 28 ന്

 

 

ചിക്കാഗോ : ജൂലൈ 2 മുതൽ 5 വരെ ചിക്കാഗോയിൽ നടക്കാനിരിക്കുന്ന നാൽപ്പതാമത് പിസിനാക് കൺവെൻഷന്റെ ഭാഗമായുള്ള പ്രീ-കോൺഫറൻസ് മാർച്ച് 28 ശനിയാഴ്ച നടക്കും. കണക്റ്റിക്കട്ടിലെ ഡാൻബറി സയോൺ ചർച്ചിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ജോസ് മേമന, സഹദ് ഉള്ള എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ആൽവിൻ തോംസൺ, ജീന സക്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

പിസിനാക് ദേശീയ ഭാരവാഹികളായ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ, സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സിപിഎ, ഡോ. ജോനാഥൻ ജോർജ്, ജീന വിൽസൺ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ, മാർച്ച് 29 ഞായറാഴ്ച ദേശീയ ഭാരവാഹികൾ ആൽബനി ഷാരോൺ ചർച്ച് സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.

Sharjah city AG

Comments are closed.