Ultimate magazine theme for WordPress.

സ്‌കൂൾ കായിക മത്സരങ്ങൾക്ക് മതപരമായ അവധി വേണമെന്ന നിർദ്ദേശം കൻസാസ് തള്ളി

കൻസാസ്: അമേരിക്കയിലെ കൻസാസ് സ്റ്റേറ്റിൽ ഞായറാഴ്ചകളിലും ബുധനാഴ്ച വൈകുന്നേരങ്ങളിലും സ്‌കൂൾ കായിക മത്സരങ്ങളും പരിശീലനവും നിരോധിക്കണമെന്ന നിർദ്ദേശം നിയമസഭാ സമിതി തള്ളി. കുടുംബത്തിനും വിശ്വാസത്തിനും കൂടുതൽ സമയം നൽകുക എന്ന ലക്ഷ്യത്തോടെ സെനറ്റ് അംഗം ചേസ് ബ്ലാസി കൊണ്ടുവന്ന ഭേദഗതിയാണ് ചർച്ചകൾക്കൊടുവിൽ ഒഴിവാക്കിയത്.

ഞായറാഴ്ചകളിലും ബുധനാഴ്ച വൈകുന്നേരം 6 മണി മുതൽ അർദ്ധരാത്രി വരെയും കായിക പരിപാടികൾ പാടില്ലെന്നായിരുന്നു നിർദ്ദേശം. കൂടാതെ ക്രിസ്മസ്, ഈസ്റ്റർ, സ്വാതന്ത്ര്യദിനം എന്നിവയോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിലും നിരോധനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ ഭേദഗതി ക്രൈസ്തവ വിശ്വാസങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നതാണെന്ന് വിമർശനം ഉയർന്നു. ഇസ്ലാം, ജൂത, ഹൈന്ദവ, ബുദ്ധ മതവിശ്വാസികളുടെ ആഘോഷങ്ങളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സെനറ്റർ മാർസി ഫ്രാൻസിസ് ചൂണ്ടിക്കാട്ടി.

Sharjah city AG

Comments are closed.