പാസ്റ്റർ ഫിലിപ്പ് പി തോമസ്
പരിശുദ്ധാത്മ സ്നാനം നടന്നതായി തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങൾ ഓരോന്നായി പരിശോധിക്കുമ്പോൾ ,ആത്മ സ്നാനത്തിൻ്റെ പ്രത്യക്ഷ അടയാളം എന്താണ് എന്ന് മനസിലാകും .
1.പെന്തക്കോസ്ത് നാളിൽ .അ. പ്ര 2:1-4
” പെന്തെക്കോസ്തുനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.
അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.
എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി. ”
കർത്താവ് നൽകിയ വാഗ്ദത്ത പ്രകാരം 120 പേർ മാളികമുറിയിൽ
പ്രാർത്ഥിച്ചു കൊണ്ടിരിക്കയായിരുന്നു .പ്രാർത്ഥനയുടെ പത്താം
ദിവസം ,പെന്തക്കോസ്ത് നാളിലാണ് അവർ ആത്മ പൂർണരായത് .അവർ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചു
തുടങ്ങി .അവിടെ വന്നു കൂടിയവരോട് പത്രോസ് ഇതേക്കുറിച്ച്
വിവരിക്കുന്നുണ്ട് .യോവേൽ പ്രവാചകൻ മുൻകൂട്ടി പ്രവചിച്ച ആത്മ പകർച്ചയാണ് പെന്തക്കോസ്ത് ദിനത്തിൽ സംഭവിച്ചതെന്ന്
പത്രോസ് വിശദമാക്കി .കർത്താവ് പറഞ്ഞ ആത്മ സ്നാന
ത്തിനായിരുന്നു ഇവരുടെ കാത്തിരിപ്പ് .അന്യ ഭാഷയിൽ സംസാരിച്ചതായിരുന്നു ഇവിടെ ആത്മ സ്നാനത്തിൻ്റെ തെളിവ് .
2.സമരിയയിൽ അ. പ്ര 8
സമരിയയിലെ ഉണർവിനെക്കുറിച്ച് അ .പ്ര .എട്ടാം അധ്യായത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു .
അ .പ്ര 8:14-18 “അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു: ”
അംപ്പാസ്തലന്മാരുടെ കൈ വെപ്പിനാലാണ് ശമര്യർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചത് .അവർക്ക് ആത്മാവ് ലഭിച്ചത് ശിമോൻ കണ്ടു മനസിലാക്കി .കണ്ടു മനസിലാക്കത്തക്കവണ്ണം ഒരു പുതിയ അനുഭവം അവിടെ ഉണ്ടായി എന്ന് സ്പഷ്ടം ആണ് .പുതിയ എന്തെങ്കിലും അവിടെ നടന്നതായി രേഖപ്പെടുത്തി
യിട്ടില്ലാത്തതിനാൽ ,അവിടെയും അന്യഭാഷയിൽ സംസാരിച്ചതായി
അനുമാനിക്കാം .ഏതായാലും അടയാളത്തോടു കൂടിയ ഒരു അനുഭവം അവിടെയും ഉണ്ടായി .
3. കൊർന്നല്യെസിൻ്റെ ഭവനത്തിൽ .അ. പ്ര 10, 11
പത്രോസിനുണ്ടായ ദർശനം അനുസരിച്ച് ,അദ്ദേഹം കൊർന്നല്യെസിൻ്റെ ഭവനത്തിൽ ചെന്ന് ദൈവവചനം
പ്രസംഗിച്ചു .അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ നടന്ന ‘ കാര്യം പതിനൊന്നാം അധ്യായം 44 മുതൽ 46 വരെ വാക്യങ്ങളിൽ കാണുന്നു .
“ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. ”
ഇവിടെ പത്രോസിൻ്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോഴാണ്
ആത്മ പകർച്ച ഉണ്ടായത്. അവർ പ്രസംഗം കേൾക്കുവാൻ പ്രാർത്ഥനാപൂർവം കാത്തിരിക്കയായിരുന്നു .ഇവിടെയും. അന്യഭാഷകളിൽ സംസാരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു .
യോപ്പയിൽ നിന്നും വന്ന സഹോദരന്മാർ ആത്മ പകർച്ച കണ്ടു എന്നാണ് എഴുതിയിരിക്കുന്നത് .അന്യ ഭാഷയിൽ സംസാരിച്ചതിനെ
കണ്ടു എന്ന് ഇവിടെ എഴുതിയിരിക്കുന്നതു പോലെയാണ് ശമര്യയിൽ ശീമോൻ പരിശുദ്ധാത്മാവിനെ ലഭിച്ചത് കണ്ടു എന്ന് എഴുതിയിരിക്കുന്നത് .
4.എഫെസോസിൽ അ. പ്ര 19:6
“പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.”
ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.. ”
എഫേസോസിലെ ശിഷ്യന്മാർ പരിശുദ്ധാത്മാവ് ഉണ്ടെന്ന് പോലും കേട്ടിരുന്നില്ല .എന്നാൽ അവരെ സ്നാനപ്പെടുത്തിയ ശേഷം
പൗലോസ് അവർക്കായി പ്രാർത്ഥിച്ചപ്പോൾ ആത്മാവ് അവരുടെ മേൽ വന്നു .അടയാളമായി അവർ അന്യഭാഷകളിൽ സംസാരിച്ചു .
അവർ രക്ഷിക്കപ്പെട്ടവർ ആയിരുന്നു .അവർക്കുണ്ടായ രണ്ടാമത്
അനുഭവം ആയിരുന്നു ആത്മ സ്നാനം .
5. യോപ്പയിൽ . അ .പ്ര 10:46,47
പത്രോസ് കൊർന്നൊല്യോസിൻ്റെ ഭവനത്തിൽ ശുശ്രൂഷക്കായി
പോകുമ്പോൾ യോപ്പയിലെ ചില സഹോദരന്മാരും കൂടെ പോയിരുന്നു .ആ ഭവനത്തിലെ ആത്മ പകർച്ച കണ്ടപ്പോൾ
യോപ്പയിലെ സഹോദരന്മാർ വിസ്മയിച്ചു പറഞ്ഞത് –
“പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. ”
കൊർന്നല്യോസിൻ്റെ ഭവനത്തിൽ അന്യഭാഷ പറയുന്നതു കേട്ടപ്പോൾ ആണ് ” നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവർ ”
എന്നു പറഞ്ഞത് .അതായത് ,യോപ്പക്കാരും ആത്മാവിനെ പ്രാപിച്ച
പ്പോൾ അന്യഭാഷയിൽ സംസാരിച്ചിരുന്നുവെന്ന് ഓർത്തു .
രണ്ടിടത്തും ഒരേ അടയാളം ആയിരുന്നു .
മുകളിൽ ഉദ്ധരിച്ച അഞ്ച് സന്ദർഭങ്ങളിലും ആത്മ സ്നാനത്തിൻ്റെ
പ്രത്യക്ഷ അടയാളം അന്യഭാഷാ ഭാഷണം ആയിരുന്നു .ഇന്നും
ആത്മ സ്നാനം നടക്കുന്ന സന്ദർഭത്തിൽ വ്യക്തികൾ ആത്മാവിൽ
നിറഞ്ഞു അന്യഭാഷകളിൽ സംസാരിക്കുന്നു .ഈ അനുഭവം പ്രാപിച്ചവർക്കായി ദൈവത്തിന് സ്തോത്രം പറയുന്നതിനോടൊപ്പം
മറ്റുള്ളവരും ഇതിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .

Comments are closed.