റിയാദ്: ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള അസംസ്‌കൃത എണ്ണ വിതരണത്തിൽ സൗദി അരാംകോ വീണ്ടും കുറവ് വരുത്തി. ഏപ്രിൽ മാസത്തേക്കുള്ള വിതരണത്തിലാണ് സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം മാസമാണ് ഏഷ്യൻ വിപണിയിലേക്കുള്ള എണ്ണ വിഹിതം സൗദി വെട്ടിക്കുറയ്ക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണ നീക്കം സുരക്ഷിതമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള പ്രധാന ഇറക്കുമതി രാജ്യങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

Comments are closed.