ഡൽഹി : ഇറാന്റെ ചാവേർ ബോട്ട് ആക്രമണം: അമേരിക്കൻ എണ്ണക്കപ്പൽ തകർത്തു, ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടുപശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, ഇറാഖി സമുദ്രാതിർത്തിയിൽ അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ ചാവേർ ബോട്ട് ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ‘സേഫ്സീ വിഷ്ണു’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപമാണ് ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് കപ്പലിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
ആക്രമണ സമയത്ത് കപ്പലിലുണ്ടായിരുന്ന ബാക്കി 27 ജീവനക്കാരെയും സുരക്ഷിതമായി ബസറയിലേക്ക് മാറ്റിയിട്ടുണ്ട്. മാർഷൽ ഐലൻഡ്സ് പതാകയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന ഈ കപ്പൽ അമേരിക്കൻ ഉടമസ്ഥതയിലുള്ളതാണ്. ലോകത്തെ കപ്പൽ ജീവനക്കാരിൽ വലിയൊരു വിഭാഗം ഇന്ത്യക്കാരായതിനാൽ, പശ്ചിമേഷ്യയിലെ സുരക്ഷാ പ്രതിസന്ധി പ്രവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യ ശക്തമായി ഇടപെടണമെന്നും ആക്രമണത്തെ അപലപിക്കണമെന്നും കപ്പൽ കമ്പനി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Comments are closed.