ന്യൂയോർക് : മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അധികാരം ഒഴിഞ്ഞിട്ടും വെനസ്വേലയിൽ മതനേതാക്കൾക്കും വിശ്വാസികൾക്കും നേരെയുള്ള ഭരണകൂട വേട്ടയാടൽ തുടരുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് റിപ്പോർട്ട് ചെയ്യുന്നു. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റ് പാർട്ടി ഇപ്പോഴും അധികാരത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും സ്വതന്ത്രമായി നിൽക്കുന്നതോ സർക്കാരിനെ വിമർശിക്കുന്നതോ ആയ മതനേതാക്കളെ അവർ ഭീഷണിപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ചാരന്മാരുടെ സാന്നിധ്യം ഭയന്ന് പല പാസ്റ്റർമാരും തങ്ങളുടെ പ്രസംഗങ്ങളിലും പ്രാർത്ഥനകളിലും സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതരാകുകയാണ്. പ്രമുഖ കത്തോലിക്കാ സഭാ നേതാവ് കാർഡിനൽ ബാൽത്തസർ എൻറിക് പോറസ് കാർഡോസോയുടെ പാസ്‌പോർട്ട് അധികൃതർ പിടിച്ചെടുത്തതും അദ്ദേഹത്തെ കുർബാന നയിക്കുന്നതിൽ നിന്ന് തടഞ്ഞതും ഈ അടിച്ചമർത്തലിന്റെ ഉദാഹരണങ്ങളായി റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു.

Comments are closed.