യുഎസ് : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ചന്ദ്രഗ്രഹണങ്ങൾ യുദ്ധത്തിന് കാരണമാകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. മുൻകാലങ്ങളിലെ ലോകമഹായുദ്ധങ്ങളും ഇസ്രായേൽ-ഹമാസ് യുദ്ധവും ഗ്രഹണങ്ങളോട് അനുബന്ധിച്ചാണ് നടന്നതെന്ന വാദമാണ് ഇതിനായി ഉയർത്തുന്നത്. എന്നാൽ ഇത്തരം വാദങ്ങളിൽ യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് നാസയുൾപ്പെടെയുള്ള നാസാ പ്രമുഖ ശാസ്ത്ര ഏജൻസികൾ വ്യക്തമാക്കുന്നു. ഗ്രഹണങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപേ കൃത്യമായി കണക്കാക്കാൻ കഴിയുന്ന കേവലമായ ഖഗോള പ്രതിഭാസങ്ങൾ മാത്രമാണെന്നും രാഷ്ട്രീയമോ സൈനികമോ ആയ തീരുമാനങ്ങളെ സ്വാധീനിക്കാൻ ഇവയ്ക്ക് കഴിയില്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

Comments are closed.