Ultimate magazine theme for WordPress.

ശുശ്രൂഷയോ കുടുംബമോ?; മനസ്സ് തുറന്ന് മെഗാചർച്ച് പാസ്റ്റർ

ഓസ്‌ട്രേലിയ : ആധുനിക സാങ്കേതികവിദ്യയിലൂടെ യുവാക്കൾക്കിടയിൽ തരംഗമായ ഓസ്‌ട്രേലിയയിലെ ഗ്ലോ ചർച്ച് സ്ഥാപകൻ ജോയൽ കേവ് വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സഭാ വളർച്ചയ്ക്കും ശുശ്രൂഷകൾക്കും അമിത പ്രാധാന്യം നൽകിയപ്പോൾ സ്വന്തം കുടുംബത്തെ അവഗണിച്ചുവെന്നും ഇത് തന്നെ മാനസികമായും ശാരീരികമായും തകർത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഭാര്യ എല്ലെൻ കേവുമായുള്ള വേർപിരിയലിന് പിന്നാലെ ഉണ്ടായ മാനസിക തകർച്ചയെത്തുടർന്ന് താൻ ദീർഘകാലം ആശുപത്രിയിലായിരുന്നുവെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

സഭയിലെ തിരക്കുകൾക്കിടയിൽ പാസ്റ്റർമാർ സ്വന്തം കുടുംബത്തെ മറന്നുപോകുന്ന പ്രവണതയ്ക്കെതിരെയുള്ള ഒരു വലിയ മുന്നറിയിപ്പായാണ് ഈ സംഭവം ആഗോള ക്രൈസ്തവ ലോകം കാണുന്നത്. തന്റെ അഹങ്കാരമാണ് തന്നെ തകർച്ചയിലേക്ക് നയിച്ചതെന്നും ദൈവത്തേക്കാൾ ഉപരിയായി സ്വന്തം പ്രയത്നങ്ങളിൽ വിശ്വസിച്ചതാണ് പിഴച്ചതെന്നും ജോയൽ കുറിച്ചു. നിലവിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹം കുടുംബത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

Sharjah city AG

Comments are closed.