Ultimate magazine theme for WordPress.

രക്തസാക്ഷിത്വം വരിച്ച കോപ്റ്റിക് ക്രൈസ്തവരെ അനുസ്മരിച്ച് ‘ദ ചോസൺ’

വാഷിംഗ്ടൺ: ലിബിയയിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച 21 കോപ്റ്റിക് ക്രൈസ്തവരെ അനുസ്മരിച്ച് ‘ദ ചോസൺ’ താരം ജോനാഥൻ റൂമി. ഫെബ്രുവരി 22-ന് വാഷിംഗ്ടണിൽ കോപ്റ്റിക് ഓർഫൻസ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“അവർ യേശുവിനുവേണ്ടി മരിച്ചു; അവനുവേണ്ടി ജീവിക്കാൻ ഇന്ന് ഞാൻ എന്ത് ചെയ്യുന്നു?” എന്ന റൂമിയുടെ ചോദ്യം ഏറെ ശ്രദ്ധേയമായി. ദുർബലമായ നിമിഷങ്ങളിൽ ഈ രക്തസാക്ഷികളുടെ ജീവിതം നമുക്ക് പ്രത്യാശയും ദൃഢനിശ്ചയവും നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

​2015 ഫെബ്രുവരി 15-നാണ് ലിബിയയിലെ കടൽതീരത്തുവെച്ച് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 21 ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈജിപ്തിൽ നിന്നുള്ള 20 കോപ്റ്റിക് വിശ്വാസികളും ഒരു ഘാന സ്വദേശിയുമായിരുന്നു ഇവർ. കൈകൾ പുറകിൽ കെട്ടി, മരണത്തിന് തൊട്ടുമുൻപും ക്രിസ്തുവിനെ തള്ളിപ്പറയാതെ പ്രാർത്ഥനയോടെ നിലകൊണ്ട ഇവരുടെ ദൃശ്യങ്ങൾ ലോകത്തെ നടുക്കിയിരുന്നു. ഇവരെ പിന്നീട് കോപ്റ്റിക് ഓർത്തഡോക്സ് സഭ വിശുദ്ധ രക്തസാക്ഷികളായി ഉയർത്തി. വിശ്വാസസാക്ഷ്യത്തിന്റെ ഉജ്ജ്വല പ്രഭയാണ് ഈ രക്തസാക്ഷികൾ ഇന്നും

Sharjah city AG

Comments are closed.