Ultimate magazine theme for WordPress.

*റിയാദ് മൻസൂർ പിന്മാറി: യുഎൻനു വേണ്ടിയുള്ള പാലസ്തീന്റെ നീക്കം അവസനിച്ചു*

പാലസ്തീൻ :ഐക്യരാഷ്ട്രസഭയുടെ 81-ാമത് സെഷന്റെ അധ്യക്ഷനാകാനുള്ള മത്സരത്തിൽ നിന്ന് ഫലസ്തീൻ മന്ത്രിയും സ്ഥിരം നിരീക്ഷകനുമായ റിയാദ് മൻസൂർ പിൻവാങ്ങി. ദശകങ്ങളായി യുഎന്നിൽ ഫലസ്തീന്റെ ശബ്ദമായി തുടരുന്ന അദ്ദേഹം, വ്യാഴാഴ്ചയാണ് തന്റെ നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. യുഎന്നിൽ പൂർണ്ണ അംഗത്വമില്ലാത്ത, ‘നിരീക്ഷക രാഷ്ട്രം’ എന്ന പദവി മാത്രമുള്ള ഫലസ്തീനെ സംബന്ധിച്ചിടത്തോളം ഈ സ്ഥാനാർത്ഥിത്വം തന്നെ വലിയൊരു നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.

കഴിഞ്ഞ 20 വർഷമായി ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ അതോറിറ്റിയുടെ മുഖമായ റിയാദ് മൻസൂർ, 2019 മുതൽ മന്ത്രി പദവി വഹിച്ചുവരികയാണ്. കരീബിയൻ രാജ്യങ്ങളിൽ അംബാസഡറായും പ്രവർത്തിച്ച പരിചയസമ്പത്തുള്ള അദ്ദേഹത്തിന്റെ ഈ പിന്മാറ്റം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അംഗരാജ്യമല്ലാത്തതിനാൽ നേരിട്ടുള്ള വോട്ടവകാശമില്ലെങ്കിലും പൊതുസഭയുടെ ചർച്ചകളിൽ സജീവമായി ഇടപെടാൻ ഫലസ്തീന് നിലവിൽ അനുമതിയുണ്ട്.

Sharjah city AG

Comments are closed.