അലബാമ : ആരാധനാലയങ്ങളിലെ പ്രാർത്ഥനകൾ തടസ്സപ്പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാൻ അലബാമ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഹൗസ് ബിൽ 363 അലബാമ ജനപ്രതിനിധി സഭ 75-27 എന്ന വോട്ടിന് പാസാക്കി. പ്രാർത്ഥനയ്ക്കിടെ പ്രതിഷേധം സംഘടിപ്പിക്കുകയോ വിശ്വാസികളെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. രണ്ടാം തവണയും കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കും.
മിനസോട്ടയിലെ പള്ളിയിൽ അടുത്തിടെ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക്കൻ പ്രതിനിധി ഗ്രെഗ് ബാൺസ് ഈ ബിൽ കൊണ്ടുവന്നത്. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നിയമം അമിതമാണെന്നും പ്രകടമായ ‘ഓവർകിൽ’ ആണെന്നും ഡെമോക്രാറ്റിക് പ്രതിനിധി സാം ജോൺസ് ഉൾപ്പെടെയുള്ള വിമർശകർ ആരോപിക്കുന്നു. ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും.

Comments are closed.