Ultimate magazine theme for WordPress.

ബ്രസീലിനെ വിഴുങ്ങി പ്രളയം; രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ബ്രസീൽ : ബ്രസീലിയൻ സംസ്ഥാനമായ മിനാസ് ഗെറൈസിൽ കനത്ത മഴയെത്തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ജൂയിസ് ഡി ഫോറ, ഉബ തുടങ്ങിയ നഗരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും മണ്ണിടിച്ചിലിൽ വീടുകൾ തകർന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാലാവസ്ഥാ പ്രവചന പ്രകാരം വരും ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ദുരന്തബാധിതർക്ക് പ്രസിഡന്റ് ലുല ഡ സിൽവ അനുശോചനം അറിയിക്കുകയും മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഫെഡറൽ ഗവൺമെന്റിന് നിർദ്ദേശം നൽകുകയും ചെയ്തു. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി. രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ബാധിത പ്രദേശങ്ങളിൽ പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.