Ultimate magazine theme for WordPress.

ലണ്ടൻ പോലീസ് ഓഫീസറുടെ നിലപാടിന് ആഗോള പ്രശംസ

 

യുകെ : ലണ്ടനിലെ വൈറ്റ്ചാപ്പലിൽ നടന്ന ഒരു വാഗ്വാദത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു ക്രിസ്ത്യൻ തെരുവ് പ്രഭാഷകൻ തന്റെ വിശ്വാസം പ്രസംഗിക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകൾ പരാതിയുമായി എത്തിയപ്പോഴാണ് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിലെ ഒരു വനിതാ ഓഫീസർ നീതിയുടെ കാവലാളായി മാറിയത്. പ്രവാചകനെ അപമാനിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം പ്രഭാഷകനെതിരെ നടപടി വേണമെന്ന് വാശിപിടിച്ചെങ്കിലും, നിയമം എല്ലാവർക്കും തുല്യമാണെന്ന് ആ ഓഫീസർ തെളിയിച്ചു.

ലണ്ടനിലെ വൈറ്റ്ചാപ്പലിൽ നടന്ന ഈ സംഭവം ആധുനിക ജനാധിപത്യ സമൂഹങ്ങളിൽ വ്യക്തിസ്വാതന്ത്ര്യവും നിയമവാഴ്ചയും എങ്ങനെ സംരക്ഷിക്കപ്പെടണം എന്നതിന്റെ മികച്ച ഉദാഹരണമാണ്. മതപ്രഭാഷകൻ പ്രവാചകനെ അപമാനിക്കുന്നുവെന്നും വിദ്വേഷം പടർത്തുന്നുവെന്നും ആൾക്കൂട്ടം ആരോപിച്ചപ്പോൾ, നിയമപരമായ വ്യക്തതയോടെയാണ് ആ ഓഫീസർ ഇടപെട്ടത്. “അദ്ദേഹം തന്റെ മതത്തെക്കുറിച്ച് സംസാരിക്കുന്നത് പോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മതത്തെക്കുറിച്ചുംസംസാരിക്കാം” എന്ന ഓഫീസറുടെ മറുപടി, എല്ലാ വിശ്വാസങ്ങൾക്കും പൊതുസ്ഥലത്ത് തുല്യമായ അവകാശമുണ്ടെന്ന ശക്തമായ സന്ദേശമാണ് നൽകിയത്. വിദ്വേഷം പടർത്തുന്നു എന്ന ജനക്കൂട്ടത്തിന്റെ വാദത്തെ “അദ്ദേഹം അങ്ങനെ ചെയ്യുന്നില്ല” എന്ന് നേരിട്ട് പറഞ്ഞു നിഷേധിച്ച ഓഫീസറുടെ ധീരത വലിയ ചർച്ചകൾക്ക് വഴിവെച്ചു.

Sharjah city AG

Comments are closed.