നെബ്രാസ്ക : തന്റെ ഭരണനിർവ്വഹണത്തിന് ക്രൈസ്തവ വിശ്വാസം അനിവാര്യമാണെന്ന് അമേരിക്കയിലെ നെബ്രാസ്ക ഗവർണ്ണർ ജിം പില്ലൻ. പ്രമുഖ കത്തോലിക്കാ മാധ്യമമായ ഇഡബ്ല്യുടിഎൻ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതത്തിലും പൊതുസേവനത്തിലും വിശ്വാസം വഹിക്കുന്ന കേന്ദ്ര പങ്കിനെക്കുറിച്ച് തുറന്നു പറഞ്ഞത്. ദൈവാശ്രയവും പ്രാർത്ഥനയുമില്ലാതെ തനിക്ക് ഭരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഓരോ സുപ്രധാന തീരുമാനങ്ങളും വിശ്വാസാധിഷ്ഠിത മൂല്യങ്ങളിൽ ഊന്നിയുള്ളതാണെന്നും കൂട്ടിച്ചേർത്തു.
മരണത്തോടടുത്ത അനുഭവങ്ങളും വ്യക്തിപരമായ പ്രതിസന്ധികളും ദൈവത്തിലുള്ള തന്റെ ആശ്രയബോധം വർദ്ധിപ്പിച്ചതായി ഗവർണ്ണർ വെളിപ്പെടുത്തി. പൊതു സേവനമെന്നത് ഒരു വലിയ ദൈവീക ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പ്രോലൈഫ് സംരംഭങ്ങളെയും കുടുംബ മൂല്യങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്ന പില്ലൻ ഗവൺമെന്റിലെ തന്റെ പ്രവർത്തനങ്ങൾ കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് വേർപെടുത്താനാവില്ലെന്ന് ആവർത്തിച്ചു പറഞ്ഞു.

Comments are closed.