പത്തനാപുരം : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അടൂർ സെക്ഷനിൽ ഇടയ്ക്കാട് സഭയിലെ അംഗവും ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപക അംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മയുടെയും മകളും ചെങ്കിലാത്ത് തെക്കേടത്ത് മണ്ണിൽ കർത്തൃദാസൻ പാസ്റ്റർ ജേക്കബ് വർഗീസിന്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ശ്രീമതി ലാലിയുടെ സഹോദരിയും, ഇടയ്ക്കാട് ജെയിംസ് പാപ്പച്ചന്റെ സഹോദരിയും പരേതനായ സണ്ണിയുടെ ഭാര്യയുമായ സിസ്റ്റർ ജെസ്സി സണ്ണി (55 വയസ്സ്) ഫെബ്രുവരി 24 ചൊവ്വാഴ്ച്ച രാവിലെ പത്തനാപുരം ശാലേംപുരത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ബന്ധു വീട്ടിലേക്ക് പോകുമ്പോൾ ഇടയ്ക്കാട് നിന്നും പത്തനാപുരത്തേക്കുള്ള യാത്രക്കിടെ ശാലേംപുരത്ത് സിസ്റ്റർ ജെസ്സി സഞ്ചരിച്ച സ്കൂട്ടറിൽ പിറകിൽ നിന്നും റ്റോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് : സണ്ണി (പരേതൻ). മക്കൾ : സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. സഹോദരങ്ങൾ : ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ.

Comments are closed.