Ultimate magazine theme for WordPress.

ഒഡീഷയിൽ പാസ്റ്റർക്കും വിശ്വാസികൾക്കും നേരെ സുവിശേഷ വിരോധികളുടെ അക്രമം

ബോഡ് ബലിചുവ : ഒഡീഷയിലെ മയൂർഭഞ്ച് ജില്ലാ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ബിഷായി ബ്ലോക്കിലെ ബോഡ് ബലിചുവ ഗ്രാമത്തിലെ പാ. യോഗനാഥ് നായിക്ക് ശ്രൂഷിക്കുന്ന സഭയുടെ സഭാ ഹാളിലേക്ക് ഫെബ്രുവരി 22 ഞാറാഴ്ച്ച രാവിലെ 9 മണിക്ക് വിശുദ്ധ സഭാ ആരാധന നടക്കുമ്പോൾ വടികളുമായി സായുധരായ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഇരച്ച് കയറി അവിടെ കൂടി വന്ന വിശ്വാസിളെ ഭീഷണിപ്പെടുത്തുകയും തർക്കിക്കുകയും അവരെ ആക്രമിക്കുകയും ആരാധന ഉടൻ നിർത്തി വയ്ക്കുവാൻ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സുവിശേഷ വിരോധികളുടെ ആക്രമണത്തിൽ പാസ്റ്റർ യോഗനാഥ് നായിക്കും നിരവധി വിശ്വാസികളായ സഹോദരിമാർക്കും മർദനമേറ്റു. പാസ്റ്റർ യോഗനാഥ് നായിക്കിന്റെ ഭാര്യ സിസ്റ്റർ ജമുന നായിക് പോലീസിൽ പരാതി നൽകി.

 

Sharjah city AG

Comments are closed.