Ultimate magazine theme for WordPress.

*ആത്മീയ സംഗമം മാർച്ച് 1 മുതൽ മീനങ്ങാടിയിൽ*

 

വയനാട് : വയനാട് മീനങ്ങാടി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മാർച്ച് 1, 2 തീയതികളിൽ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ വെച്ച് ആത്മീയ സംഗമം നടക്കുന്നു. കുമളിയിൽ നിന്നുള്ള പാസ്റ്റർ കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തുന്ന ഈ ചടങ്ങിൽ മാർച്ച് 1 ഞായറാഴ്ച രാത്രി 6 മുതൽ 8:30 വരെയും, മാർച്ച് 2 തിങ്കളാഴ്ച രാവിലെ 10 മുതൽ 1 മണി വരെയും വൈകിട്ട് 6 മുതൽ 8:30 വരെയുമാണ് വിവിധ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ സംഗമത്തിന് എം.പി.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ബേബി വി. കുര്യാക്കോസ്, സെക്രട്ടറി പാസ്റ്റർ ഷിജു തങ്കച്ചൻ, രക്ഷാധികാരി പാസ്റ്റർ പ്രകാശ് സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി 9526699003, 9605489734 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Sharjah city AG

Comments are closed.