Ultimate magazine theme for WordPress.

വേദിയിൽ ആരാധന, വീട്ടിൽ കൊലപാതകം; ഗായകൻ കാലേബ് ഫ്ലിൻ ജയിലിൽ

ഒഹായോ: വിവിധ സഭകളിൽ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ക്രിസ്തീയ സംഗീത രംഗത്ത് ശ്രദ്ധേയനാകുകയും ചെയ്ത ആരാധനാ ഗായകൻ കാലേബ് ഫ്ലിൻ (39) ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. ഒഹായോയിലെ ടിപ്പ് സിറ്റിയിലുള്ള സ്വന്തം വസതിയിൽ വെച്ച് ഭാര്യ ആഷ്‌ലി ഫ്ലിന്നിനെ വെടിവെച്ചുകൊന്നുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. കൊലപാതകം, മാരകമായ ആക്രമണം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഭകളിൽ ദൈവത്തെ സ്തുതിക്കാനും വിശ്വാസികളെ ആരാധനയിലേക്ക് നയിക്കാനും നേതൃത്വം നൽകിയിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു ക്രൂരകൃത്യം ഉണ്ടായത് വിശ്വാസിസമൂഹത്തിന് വലിയ ആഘാതമായി. ഒരു ആത്മീയ ശുശ്രൂഷകൻ പുലർത്തേണ്ട കുടുംബ ഭദ്രതയ്ക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഇയാളുടെ പ്രവർത്തി വ്യാപകമായി വിമർശിക്കപ്പെടുന്നു.

Sharjah city AG

Comments are closed.