Ultimate magazine theme for WordPress.

ബിബിസി അവതാരകൻ ഡേവിഡ് ഹാർപ്പർ ക്രൈസ്തവ വിശ്വാസത്തിലേക്ക്

 

 

ലണ്ടൻ : ബിബിസിയുടെ ‘ആന്റിക്സ് റോഡ് ട്രിപ്പ്’ , ‘ബാർഗെയ്ൻ ഹണ്ട്’ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ പ്രശസ്തനായ ഡേവിഡ് ഹാർപ്പർ താൻ ഒരു സജീവ ക്രൈസ്തവ വിശ്വാസിയായി മാറിയെന്ന് വെളിപ്പെടുത്തി. വർഷങ്ങളോളം അജ്ഞ്ഞേയവാദി ആയിരുന്ന അദ്ദേഹം, തന്റെ മകൾ ഹെറ്റിക്കുണ്ടായ അത്ഭുതകരമായ മാനസിക മാറ്റമാണ് തന്നെ ആത്മീയമായ ചിന്തകളിലേക്ക് നയിച്ചതെന്ന് ‘വ്യക്തമാക്കി.

ലണ്ടനിൽ സംഗീത മേഖലയിൽ പ്രവർത്തിച്ചിരുന്ന ഹെറ്റി വർഷങ്ങളോളം കഠിനമായ വിഷാദരോഗത്തിനും മാനസിക സംഘർഷങ്ങൾക്കും അടിമയായിരുന്നു. ആധുനിക ചികിത്സകളോ മരുന്നുകളോ ഫലിക്കാതെ ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിൽ, ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം പ്രാർത്ഥിക്കാൻ തുടങ്ങിയതോടെയാണ് ഹെറ്റിയുടെ ജീവിതത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. മകളുടെ കണ്ണുകളിൽ കണ്ട പുതിയ പ്രകാശവും സന്തോഷവും 15 മാസത്തോളം നിരീക്ഷിച്ച ഹാർപ്പർ, ഇതിന് പിന്നിലെ യാഥാർത്ഥ്യം കണ്ടെത്താൻ 11 മാസത്തോളം നീണ്ട ഒരു സ്വതന്ത്ര പഠനം തന്നെ നടത്തി.

Sharjah city AG

Comments are closed.