യുഎസ് : അന്യഗ്രഹജീവികളെയും തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളെയും സംബന്ധിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ ജനങ്ങൾക്കായി തുറന്നുനൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബൈബിൾ വിശ്വാസികളായ ക്രൈസ്തവർ ഉൾപ്പെടെയുള്ള ജനലക്ഷങ്ങൾക്കിടയിൽ ഈ വിഷയത്തിൽ വർദ്ധിച്ചുവരുന്ന ആകാംക്ഷയും താല്പര്യവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഗവൺമെന്റ് ഇന്റലിജൻസ് ഏജൻസികളുടെ പക്കലുള്ള എല്ലാ രേഖകളും പുറത്തുവിടാനുള്ള നടപടികൾ ആരംഭിക്കാൻ അദ്ദേഹം പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകി.
“സെക്രട്ടറി ഓഫ് വാർ” , മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരോട് അന്യഗ്രഹജീവൻ, പറക്കും തളികകൾ തുടങ്ങിയ സങ്കീർണ്ണവും എന്നാൽ പ്രധാനപ്പെട്ടഫ്തുമായ വിഷയങ്ങളിലെ വിവരങ്ങൾ തരംതിരിക്കാനും അവ പരസ്യപ്പെടുത്താനുമാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. “അത്യന്തം താല്പര്യജനകമായ ഈ കാര്യങ്ങളെക്കുറിച്ച് പൂർണ്ണമായ വെളിപ്പെടുത്തൽ ഉണ്ടാകും. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!” എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ അറിയിച്ചത്.

Comments are closed.