ടെക്സാർക്കാന : അഞ്ച് ബലാത്സംഗ കുറ്റങ്ങൾ ചുമത്തപ്പെട്ട ബ്രൈറ്റ് സ്റ്റാർ മിഷണറി ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ സെഡ്രിക് എം ഷാർപ്പ് ഇപ്പോഴും തടവിൽ തുടരുന്നു. സ്വന്തം ചർച്ചിലെ മുൻ അംഗത്തിന്റെ കൊച്ചുമകളെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. കോടതി 5 ലക്ഷം ഡോളർ ജാമ്യത്തുക നിശ്ചയിച്ചെങ്കിലും തുക കെട്ടിവെക്കാത്തതിനാൽ ജയിൽവാസം തുടരുകയാണ്. ഇരയാക്കപ്പെട്ട യുവതിയോടോ അവരുടെ കുടുംബത്തോടോ യാതൊരുവിധ ആശയവിനിമയവും പാടില്ലെന്ന് കോടതി കർശന ഉത്തരവ് നൽകിയിട്ടുണ്ട്. കേസിന്റെ അടുത്ത വിചാരണ മാർച്ച് മൂന്നിന് നടക്കും

Comments are closed.