ബഹ്റൈൻ :ഐ.സി.പി.എഫ് ബഹ്റൈൻ ചാപ്റ്ററിന്റെ 2026 – 2027 വർഷത്തേക്കുള്ള പുതിയ കോർ ടീമിനെ തിരഞ്ഞെടുത്തു. ഫെബ്രുവരി 7-ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് നടന്ന ചാപ്റ്ററിന്റെ പൊതുയോഗത്തിൽ വാർഷിക, സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ചയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വരും വർഷങ്ങളിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
പുതിയ ഭാരവാഹികളായി മാർട്ടിൻ ജോ മാത്യു (പ്രസിഡന്റ്), എബെൻ ജെയിംസ് (വൈസ് പ്രസിഡന്റ്), ആഷിക് മുരളി (സെക്രട്ടറി), ബെൻ മോനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ നിതിൻ രാജൻ (ജോയിന്റ് സെക്രട്ടറി), നിവിൻ ജേക്കബ് (ജോയിന്റ് ട്രഷറർ), സിജോ ജോൺ (ഓഡിറ്റർ) എന്നിവരും പുതിയ ടീമിന്റെ ഭാഗമാണ്. സഭകൾ തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കുന്നതിനും യുവതലമുറയെ ആത്മീയമായി സജ്ജരാക്കുന്നതിനും ഈ ടീം നേതൃത്വം നൽകും.
വിവിധ പെന്തെക്കോസ്ത് സഭകളെ പ്രതിനിധീകരിച്ച് വിപുലമായ ഒരു കമ്മിറ്റി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു. റിജോയ് ഫിലിപ്പ്, ശ്രീകുമാർ കുന്നിയിൽ, വിവേക് സെബാസ്റ്റ്യൻ, നിതിൻ കെ. ജോസ്, ബേസിൽ ഇടപ്പാറ ഉലഹന്നാൻ, നിജോ തോമസ്, ജെസ്രൽ സജി ജോൺ, ഡെറിൻ ഡാനിയേൽ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ബഹ്റൈനിലെ ഐ.സി.പി.എഫ് പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻ ഈ പുതിയ ഭരണസമിതിക്ക് സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

Comments are closed.