Ultimate magazine theme for WordPress.

സഭയുടെ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ; നിയമങ്ങൾ പരിശോധിക്കുന്നു

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങൾ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ഈ നിയമങ്ങൾ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കാനും വേട്ടയാടാനുമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കേന്ദ്ര സർക്കാരും 12 സംസ്ഥാനങ്ങളും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മൂന്നംഗ ബെഞ്ചായിരിക്കും ഇനി ഈ കേസ് പരിഗണിക്കുക.

Sharjah city AG

Comments are closed.