Ultimate magazine theme for WordPress.

ഐപിസി പാമ്പാടി സെന്റർ കൺവെൻഷൻ ഏപ്രിൽ 9 മുതൽ

പാമ്പാടി :- 57 മത് ഐപിസി പാമ്പാടി സെന്റർ കൺവെൻഷനും മിഷനറി സംഗമവും ഏപ്രിൽ മാസം 9 വ്യാഴം മുതൽ 12 ഞായർ വരെ പാമ്പാടി ജിഎംഡി ഓഡിറ്റോറിയത്തിൽ. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റർമാരായ എബി ശമുവേൽ (പഞ്ചാബ്), അജി ആന്റണി (റാന്നി), എബി പീറ്റർ, ഷിബിൻ ശമുവേൽ, സിസ്റ്റർ ബെറ്റ്സി ശമുവേൽ തുടങ്ങിയവർ ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നു.
പൊതുയോഗം, മിഷണറി സമ്മേളനം, സഹോദരി സമാജം വാർഷികം, പിവൈപിഎ വാർഷികം, സംയുക്ത ആരാധന, സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കും.
സെന്റർ പിവൈപിഎ ക്വയർ ഗാനങ്ങൾ ആലപിക്കും.

(വാർത്ത : അനീഷ് പാമ്പാടി
സെന്റർ പബ്ലിസിറ്റി കൺവീനവർ)

Sharjah city AG

Comments are closed.