ഉപ്പുതറ : 35 മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷന് നാളെ തുടക്കം. നാളെ മുതൽ ഫെബ്രുവരി 22 ഞായർ വരെയാണ് നടത്തപ്പെടുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, എബി എബ്രഹാം പത്തനാപുരം, പ്രിൻസ് തോമസ് റാന്നി(പവർവിഷൻ), വർഗീസ് എബ്രഹാം(റാന്നി), സാം ജോർജ്(പത്തനാപുരം)എന്നിവർ ദൈവവചനം സംസാരിക്കും. യാക്കൂബ്(വൈ ജെ മ്യുസിക്ക്)ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
വ്യാഴം രാവിലെ 10 മണിമുതൽ ബൈബിൾ ക്ലാസ്സ്, വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും ഈ മീറ്റിംഗിൽ സിസ്റ്റർ ജയമോൾ രാജു മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസും, സ്നാനശുശ്രുഷയും ഉച്ചയ്ക്ക് 2 മണിമുതൽ 5 മണിവരെ സൺഡേസ്കൂൾ പിവൈപിഎ വാർഷിക യോഗവും നടത്തപ്പെടും.ഈ യോഗത്തിൽ ഡോ. സാജൻ സി. ജേക്കബ് മുഖ്യ സന്ദേശം നൽകും.
പാസ്റ്റർ കെ. വി വർക്കി(സെന്റർ മിനിസ്റ്റർ)പാസ്റ്റർ സുനിൽ വി. ജോൺ(സെക്രട്ടറി)എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി കൺവൻഷന് നേതൃത്വം നൽകും.
വാർത്ത : പാസ്റ്റർ ജെയിംസ് അലക്സാണ്ടർ (പബ്ലിസിറ്റി കൺവീനർ)

Comments are closed.