ഇരവിപേരൂർ: ഫിലദെൽഫ്യ ചർച്ച് ഓഫ് ഗോഡിന്റെ നാൽപത്തിയഞ്ചാമത് ജനറൽ കൺവൻഷൻ നാളെ (Feb 18 ) മുതൽ 22 വരെ ഫിലദെൽഫ്യ ഗ്രൗണ്ടിൽ നടക്കും. സഭയുടെ ഇന്റർനാഷണൽ പ്രസിഡണ്ട് റവ. എൻ എ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ വർഗീസ് ജേക്കബ്, കെ കെ ശാമുവേൽ, റ്റി ജി ഈശോ, പോൾ ഗോപാലകൃഷ്ണൻ, പ്രിൻസ് തോമസ്, രാജു ആനിക്കാട്, ജെയ്സ് പാണ്ടനാട് തുടങ്ങിയവർ പ്രസംഗിക്കും. ഫിലെദെൽഫ്യ ക്വയർ ഗാനങ്ങൾ ആലപിക്കും.
വെള്ളിയാഴ്ച പകൽ സ്നാന ശുശ്രൂഷ നടക്കും. ശനിയാഴ്ച പകൽ മിഷണറി സമ്മേളനം, വുമൺസ് ഫെലോഷിപ്പ്, സണ്ടേസ്കൂൾ യൂത്ത് ഫെലോഷിപ്പ് തുടങ്ങിയവയുടെ സമ്മേളനങ്ങൾ നടക്കും.
ഞായറാഴ്ച പകൽ സഭാ യോഗത്തോട് അനുബന്ധിച്ച് തിരുവത്താഴ ശുശ്രൂഷയോടും വചന പ്രഭാഷണങ്ങളോടും ചേർന്ന് കൺവൻഷൻ സമാപിക്കുമെന്ന് പബ്ളിസിറ്റി കൺവീനർ പാസ്റ്റർ സാബു ലൂക്കോസ് അറിയിച്ചു.

Comments are closed.