Ultimate magazine theme for WordPress.

വാഹനാപകടം; ചികിത്സയിലായിരുന്ന സിസ്റ്റർ ഗീത അജേഷും, മകൻ ഏബൽ അജേഷും നിത്യതയിൽ

പയ്യപ്പാടി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ എബനേസർ പയ്യപ്പാടി സഭ സെക്രട്ടറിയായ കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ ബ്രദർ അജേഷ് റ്റി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ ഗീത അജേഷ്, ഇവരുടെ മകൻ ഏബൽ റ്റി അജേഷ് എന്നിവർ ഫെബ്രുവരി 1ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു.

മകൻ ഏബെലിന്റെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരവേ ഏറ്റുമാനൂർ തവളക്കുഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ബ്രദർ അജേഷ്, ഭാര്യ സിസ്റ്റർ ഗീത, മകൻ ഏബൽ, മകൾ എയ്ഞ്ചൽ എന്നിവർ ഉണ്ടായിരുന്നു. അജേഷ് മാത്രം നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴ്ഭാഗം തളർന്ന നിലയിലായിരുന്നു ഏബൽ. ആന്തരിക അവയവങ്ങൾക്കും പരിക്കുണ്ടായിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു എങ്കിലും ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ ഏബൽ യാത്രയായി. അജേഷിന്റെ ഭാര്യ ഗീതയുടെ ഇടുപ്പെല്ല് ഒടിയുകയും മൂത്രാശയത്തിന് ക്ഷതമുണ്ടാകയും ചെയ്തത് മൂലം ഓപ്പറേഷന് വിധേയയായ ശേഷം വിശ്രമത്തിലായിരുന്ന ഗീത പെട്ടെന്നാണ് ആരോഗ്യ സ്ഥിതി വഷളായി വിയോഗം സംഭവിച്ചത്. മകൾ എയ്ഞ്ചൽ കാൽമുട്ട് ചിരട്ട പൊട്ടുകയും രണ്ടു കാലുകളും ഒടിയുകയും ചെയ്തതു മൂലം ശാസ്ത്രക്രിയയ്ക്ക് വിധേയയായി വിശ്രമത്തിലാണ്.

Sharjah city AG

Comments are closed.