യുകെ : ഇന്റർ കോളേജിയറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) യുകെ സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘ANCHORED’ എന്ന പേരിൽ ഏകദിന യുവജന സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ന്, ഫെബ്രുവരി 14-ന് വിൻഡ്സർ ബോയ്സ് സ്കൂളിലാണ് ഈ പരിപാടി നടക്കുന്നത്.
രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 മണി വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കുമായി പ്രത്യേകമായി തിരിച്ചുള്ള ക്ലാസുകൾ ഈ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
ഷോൺ ഹോൺസ്ബി, തോമസ് മാത്യു എന്നിവരാണ് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്. കൂടാതെ, ഐ.സി.പി.എഫ് ക്വയർ അവതരിപ്പിക്കുന്ന ഗാനാലാപനവും ഈ സമ്മേളനത്തിന്റെ പ്രധാന ആകർഷണമായിരിക്കും.

Comments are closed.