ന്യൂയോർക്ക്: ലോകത്തെമ്പാടുമുള്ള മതപരമായ വൈവിധ്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ വലിയ ഏക മതവിഭാഗമായി തുടരുന്നത് ക്രൈസ്തവ സമൂഹമാണെന്ന് വ്യക്തമാക്കുന്നു. കുടിയേറ്റവും സാമൂഹിക മാറ്റങ്ങളും മതപരമായ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ സ്ഥിരതയാർന്ന വളർച്ചയുണ്ടെന്നാണ് കണക്കുകൾ. വടക്കേ അമേരിക്കയിലും യൂറോപ്പിലും ക്രൈസ്തവ വിശ്വാസം ആഴത്തിൽ വേരോടിയിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞ ദശകങ്ങളിൽ ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Comments are closed.