Ultimate magazine theme for WordPress.

അമ്മ ജയിലിൽ; കുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കി ഫാദർ വിഡാൽ

മേരിലാൻഡ്: അമേരിക്കയിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അമ്മയെ തടങ്കലിലാക്കിയതിനെത്തുടർന്ന് അനാഥരായ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് സംരക്ഷണമൊരുക്കി എപ്പിസ്‌കോപ്പൽ സഭ പുരോഹിതൻ. മേരിലാൻഡിലെ സെന്റ് മാത്യൂസ് ചർച്ച് വികാരിയായ ഫാദർ വിഡാൽ റിവാസും ഭാര്യയുമാണ് ഈ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ തടങ്കലിലാകുകയോ നാടുകടത്തപ്പെടുകയോ ചെയ്താൽ മക്കൾ സുരക്ഷിതരായിരിക്കാൻ മുൻകൂട്ടി തയ്യാറാക്കിയ ഗാർഡിയൻഷിപ്പ് രേഖകൾ പ്രകാരമാണ് പുരോഹിതന്റെ ഈ ഇടപെടൽ. എല്ലാ നിയമങ്ങളും പാലിച്ചു ജീവിച്ചിരുന്ന യുവതി അപ്രതീക്ഷിതമായാണ് തടങ്കലിലാക്കപ്പെട്ടത്. നാല് വയസ്സുകാരനും ഒന്നര വയസ്സുകാരിയുമാണ് ഇവരുടെ മക്കൾ.

Sharjah city AG

Comments are closed.