Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രൈസ്തവ വിശ്വാസികളുടെ മോചനം; 166 പേർ തിരിച്ചെത്തി

അബുജ: വടക്കൻ നൈജീരിയയിലെ കഡുനയിൽ പള്ളികൾക്ക് നേരെ നടന്ന ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 166 ക്രൈസ്തവ വിശ്വാസികളെയും സുരക്ഷാ സേന മോചിപ്പിച്ചു. ജനുവരി 18-ന് നടന്ന സംഭവത്തിൽ ആകെ 177 പേരായിരുന്നു ബന്ദികളാക്കപ്പെട്ടത്. വിശ്വാസികളുടെ മോചനത്തിനായി പ്രയത്നിച്ച നൈജീരിയൻ സൈന്യത്തിന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ നന്ദി അറിയിച്ചു. മോചിപ്പിക്കപ്പെട്ടവർ സുരക്ഷിതരായി വീടുകളിൽ തിരിച്ചെത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.

Sharjah city AG

Comments are closed.