മോണ്ടെറി: മെക്സിക്കോയിലെ ന്യൂവോ ലിയോണിൽ ലോകത്തിലെ ഏറ്റവും വലിയ സ്മാരക കുരിശുകളിൽ ഒന്നിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 170 മീറ്റർ ഉയരമുള്ള ഈ കുരിശിന്റെ അടിത്തറ ഫെബ്രുവരി 2-ന് മോണ്ടെറി ആർച്ച് ബിഷപ്പ് റൊഗെലിയോ കാബ്രെറ ലോപ്പസ് ആശീർവദിച്ചു. പ്രത്യാശയുടെയും വിശ്വാസത്തിന്റെയും പ്രകാശഗോപുരമായി ഈ കുരിശ് മാറുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അടുത്ത വർഷം നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രദേശം ആഗോള തീർത്ഥാടന കേന്ദ്രമായി മാറുമെന്നാണ് കരുതുന്നത്.

Comments are closed.