Ultimate magazine theme for WordPress.

പാസ്റ്റേഴ്സ് ഫോക്കസ് പ്രകാശനം ചെയ്തു

കൊച്ചി: സഭാ ശുശ്രൂഷകർക്കായി പാസ്റ്റർ റെജി മൂലേടം രചിച്ച പാസ്റ്റേഴ്സ് ഫോക്കസ് എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ സണ്ണി അലക്സാണ്ടർ പാസ്റ്റർ സ്റ്റീഫൻ മാത്യുവിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കൊച്ചി വൈറ്റില ഷാരോൺ ഹാളിൽ നടന്ന പ്രത്യേക യോഗത്തിൽ ഗുഡ് ന്യൂസ് എഡിറ്റർ ടി എം മാത്യു ആധ്യക്ഷം വഹിച്ചു.

പാസ്റ്റർ ടി. ഡി. ബാബു സന്ദേശം നൽകി. പാസ്റ്റേഴ്സ് ജോണി സെബാസ്റ്റ്യൻ (ശാരോൺ), ടി ടി ജേക്കബ് (ഏജി ),ജോ ബോയ് ഐസക്( ചർച്ച് ഓഫ് ഗോഡ് )എന്നിവർ ആശംസകൾ അറിയിച്ചു പാസ്റ്റർ എം ജെ ഡൊമിനിക് അനുഗ്രഹ പ്രാർത്ഥന നടത്തി.

ഓ എം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് വില 200 രൂപ ആണ്.

Sharjah city AG

Comments are closed.