മെൻഡി: പാപ്പുവ ന്യൂ ഗിനിയയിലെ മെൻഡി രൂപതയിൽ നിന്നുള്ള പ്രാദേശിക സന്യാസിനീ സമൂഹമായ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് മേരി സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു. 1976-ൽ സ്ഥാപിതമായ ഈ സമൂഹം വൈദികർക്ക് എത്താൻ കഴിയാത്ത പല ഗ്രാമങ്ങളിൽ സുവിശേഷമെത്തിക്കാനാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. വിശ്വാസപരിശീലനത്തിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ഇവർ സജീവമാണ്. ഇന്ത്യയിൽ നിന്നുള്ള ഫ്രാൻസിസ്കൻ സിസ്റ്റർമാരുടെ കൂടി സഹായത്തോടെ ആരംഭിച്ച ഈ സഭ ഇന്ന് രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട സേവന വിഭാഗമായി മാറിയിരിക്കുകയാണ്.

Comments are closed.