വത്തിക്കാൻ സിറ്റി: വത്തിക്കാന്റെ അതീവ രഹസ്യസ്വഭാവമുള്ള സാമ്പത്തിക സമിതിയായ കമ്മീഷൻ ഫോർ റിസർവ്ഡ് മാറ്റേഴ്സിലേക്ക് സിസ്റ്റർ റഫേല പെട്രിനിയെ മാർപാപ്പ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഇവർ. വത്തിക്കാൻ ഭരണകൂടത്തിന്റെ സെക്രട്ടറി ജനറൽ കൂടിയായ സിസ്റ്റർ റഫേലയുടെ സാമ്പത്തിക വൈദഗ്ധ്യം സഭയുടെ സുപ്രധാന തീരുമാനങ്ങളിൽ ഇനി നിർണ്ണായകമാകും. വത്തിക്കാൻ ഭരണസംവിധാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Comments are closed.