Ultimate magazine theme for WordPress.

വിശ്വാസം മരവിക്കില്ല; ഐസ് പള്ളിയിൽ പ്രാർത്ഥനയുമായി നോട്രെ ഡാം വിദ്യാർത്ഥികൾ

സൗത്ത് ബെൻഡ് : നോട്രെ ഡാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ മഞ്ഞും ഐസും ഉപയോഗിച്ച് നിർമ്മിച്ച ‘സെന്റ് ഒലാഫ് ഐസ് ചാപ്പൽ’ ശ്രദ്ധേയമാകുന്നു. കഠിനമായ തണുപ്പിലും ആയിരത്തി അറുന്നൂറോളം വിദ്യാർത്ഥികളാണ് ഈ ഐസ് ദേവാലയത്തിൽ നടന്ന കുർബാനയിൽ പങ്കുചേർന്നത്.

ഐസ് കൊണ്ട് നിർമ്മിച്ച സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങളും കുരിശും ഈ മഞ്ഞുപള്ളിയുടെ പ്രത്യേകതയാണ്. വിശ്വാസത്തിൽ നിന്ന് അകന്നുനിൽക്കുന്ന യുവാക്കളെ സഭയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഈ സാഹസിക ഉദ്യമം ഏറ്റെടുത്തത്.

Sharjah city AG

Comments are closed.