റാമല്ല: വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ ക്രമാതീതമായ ആക്രമണങ്ങൾ പലസ്തീനിലെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. 2025-ൽ മാത്രം 4,700-ലധികം ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ചരിത്രപ്രധാനമായ ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ആഗോള ക്രൈസ്തവ നേതൃത്വം ശബ്ദമുയർത്തണമെന്ന് പലസ്തീൻ ചർച്ച് കമ്മിറ്റി കത്തിലൂടെ ആവശ്യപ്പെട്ടു. ശാരീരിക ആക്രമണങ്ങളും അറസ്റ്റുകളും പതിവായതോടെ പലസ്തീനിലെ പുരാതനമായ ക്രൈസ്തവ പാരമ്പര്യം തുടച്ചുനീക്കപ്പെടുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ബിർസെയ്റ്റ്, തായ്ബെ, ബെത്‌ലഹേം ഗവർണറേറ്റിലെ അൽ-മഖ്‌റൂർ തുടങ്ങിയ ചരിത്രപ്രധാനമായ ക്രിസ്ത്യൻ കേന്ദ്രങ്ങളിൽ ആക്രമണം രൂക്ഷമാണ്.

Comments are closed.