Ultimate magazine theme for WordPress.

ദൈവാലയത്തിലെ മാലാഖയ്ക്ക് പ്രധാനമന്ത്രിയുടെ മുഖച്ഛായ; റോമിൽ വിവാദം

റോം: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ മുഖച്ഛായയുള്ള മാലാഖയുടെ ചിത്രം റോമിലെ പ്രശസ്തമായ ദൈവാലയത്തിൽ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. ബാസിലിക്ക ഓഫ് സെന്റ് ലോറൻസ് ഇൻ ലൂസിനയിലെ പുനരുദ്ധരിച്ച ചിത്രമാണിത്. ഈ ദൈവാലയത്തിലെ ഒരു ചാപ്പലിലുള്ള രണ്ട് മാലാഖമാരുടെ ചിത്രങ്ങളിൽ ഒന്നാണ് പ്രധാനമന്ത്രിയോട് സാദൃശ്യം തോന്നിക്കുന്ന രീതിയിൽ പുനരുദ്ധരിക്കപ്പെട്ടത്.

കലയെ രാഷ്ട്രീയ വത്കരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെത്തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഈ വാർത്തയെ തമാശരൂപേണയാണ് പ്രധാനമന്ത്രി നേരിട്ടത്. വിവാദ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് “അല്ല, തീർച്ചയായും ഞാൻ ഒരു മാലാഖയെപ്പോലെയല്ല ഇരിക്കുന്നത്” എന്ന് ചിരിക്കുന്ന ഇമോജി സഹിതം അവർ കുറിച്ചു.

Sharjah city AG

Comments are closed.