ലാഹോർ: പാകിസ്ഥാനിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയ ശേഷം വിവാഹം കഴിച്ചതായി റിപ്പോർട്ട്. ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അലി ഹൈദർ എന്നയാൾ തട്ടിക്കൊണ്ടുപോയെന്ന് വോയ്സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി വെളിപ്പെടുത്തി.
കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് വൈകുന്നത് പെൺകുട്ടിയുടെ കുടുംബത്തെ കൂടുതൽ ഭീതിയിൽ ആക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം. പാകിസ്ഥാനിൽ ഓരോ വർഷവും ആയിരത്തോളം ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികൾ ഇത്തരത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Comments are closed.