വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക പദ്ധതിയായ ട്രംപ് അക്കൗണ്ട്‌സിന് പിന്തുണയുമായി റാപ്പർ നിക്കി മിനാജ് രംഗത്തെത്തി. കുട്ടികൾക്കായി സർക്കാർ 1,000 ഡോളർ നിക്ഷേപിക്കുന്ന ഈ പദ്ധതിക്ക് തന്റെ ആരാധകരുടെ കുട്ടികൾക്കായി താനും വലിയൊരു തുക നിക്ഷേപിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
ട്രംപിനെതിരെയുള്ള വേട്ടയാടലുകൾ അവസാനിപ്പിക്കണമെന്നും ദൈവം അദ്ദേഹത്തെ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് പിന്നിൽ വലിയൊരു ശക്തിയുണ്ടെന്നും മിനാജ് പറഞ്ഞു. അടുത്തിടെ താൻ ദൈവവുമായുള്ള ബന്ധം പുതുക്കിയതായും മിനാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.