Ultimate magazine theme for WordPress.

പാസ്റ്റർമാരായ കെ സി ജോണിനെയും പാസ്റ്റർ പി ജി മാത്യൂസിനെയും ആദരിച്ചു

തിരുവല്ല: യുണൈറ്റഡ് പെന്തകോസ്ത് കൗൺസിലിന്റ നേതൃത്വത്തിൽ പെന്തകോസ്ത് സമൂഹത്തിന് നൽകിയ അമൂല്യമായ സംഭാവനകൾ കണക്കിലേടുത്ത് പാസ്റ്റർമാരായ കെ സി ജോണിനെയും പാസ്റ്റർ പി ജി മാത്യൂസിനെയും ആദരിച്ചു. ക്രിസ്ത്യൻ മിഷനറിമാരായ ഗ്രഹാം സ്റ്റൈൻസ്, ഫാദർ സ്റ്റാൻലി സ്വാമി എന്നിവരുടെ പേരിലുള്ള അവാർഡുകളാണ് വിതരണം ചെയ്തത്.

ബുധൻ രാവിലെ
9.30 തിന് തിരുവല്ല വൈ എം സി എ ക്ക് സമീപമുള്ള ഡിവൈൻ വർഷിപ്പ് സെന്ററിൽ നടന്ന പൊതു സമ്മേളനം യുണൈറ്റഡ് പെന്തകോസ്ത് കൌൺസിൽ ദേശീയ ജനറൽ പ്രസിഡന്റ്‌ ബാബു പറയത്തുകാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂ ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ മുഖ്യഥിതി ആയിരിന്നു

തുടർന്ന് നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം യൂ പി സി ദേശീയ പ്രസിഡന്റ്‌ ബാബു പറയത്തു കാ ട്ടിൽ ഉദ്ഘാടനം ചെയ്തു അസംബ്ലി തെരഞ്ഞെടുപ്പിൽ യൂ പി സി എടുക്കുന്ന രാക്ഷ്ട്രീയ നിലപാട് വ്യക്തമാക്കി. യൂ പി സി ദേശീയ വർക്കിംഗ്‌ പ്രസിഡന്റ്‌ പാസ്റ്റർ ബാബു ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർമാരായ തോമസ് ശമുവൽ, സുരൻ സീനായി, സി കെ തോമസ്, രാജു കുഴിമറ്റം, സാബു ജോൺ, അനുപ് മാവേലിക്കര, പുന്നൂസ് തൊടുപുഴ, റെവ ഡോ. ജെയിംസ് മാത്യു, ബ്ര. കെ എ എബ്രഹാം കുമളി, ബിജു പുന്നൂസ്, ആലിസ് മാണി, ഷിജാതങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

അസംബ്ലി തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളോടും സൗഹാർദ്ദപരമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. പെന്തകോസ്ത് സമൂഹത്തിന്റ ആവശ്യങ്ങൾ നിറവേറ്റുന്ന മുന്നണിക്ക് വോട്ട് രേഖപെടുത്താനാണ് തീരുമാനിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പിൽ പെന്തകോസ്ത് സമൂഹത്തിൽ നിന്നും ജനപ്രതിനിധി ഉണ്ടാകണം. പെന്തകോസ്ത് സഭകൾക്ക് സുരക്ഷിതവും സുവിശേഷകർക്ക് സുരക്ഷിതവും നൽകണം. പെന്തകോസ്ത് വിഭാഗത്തിന് ആശുപത്രി, സ്കൂൾ, കോളേജ് എന്നിവ ലഭിക്കണമെന്ന് ബാബു പറയത്തുകാട്ടിൽ പറഞ്ഞു

Sharjah city AG

Comments are closed.