ഫ്ലോറിഡ :ഫ്ലോറിഡയിലെ ഫ്ലാഗ്ലർ ബീച്ചിലുള്ള കോസ്റ്റൽ ഫാമിലി ചർച്ച്, തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആരാധന നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി. പാസ്റ്റർ റോഡറിക് പാമർ, ‘ലിബർട്ടി കൗൺസൽ’ എന്ന നിയമ സഹായ സംഘടനയുടെ പിന്തുണയോടെയാണ് അഞ്ചാം ഡിസ്ട്രിക്റ്റ് അപ്പീൽ കോടതിയെ സമീപിച്ചത്. സഭയുടെ പ്രവർത്തനം തടയുന്ന താൽക്കാലിക നിരോധനം ഉടൻ നീക്കണമെന്നും വിശ്വാസികൾക്ക് ഒത്തുചേരാൻ അനുമതി നൽകണമെന്നുമാണ് 2026 ജനുവരി 26-ന് നൽകിയ ഹർജിയിലെ പ്രധാന ആവശ്യം.
ഫ്ലാഗ്ലർ സ്ക്വയർ സ്ട്രിപ്പ് മാളിലെ കെട്ടിടത്തിൽ “പൊതുജന സംഗമം” പാടില്ലെന്ന നിബന്ധന ലംഘിച്ചു എന്ന് ആരോപിച്ചാണ് പ്രോപ്പർട്ടി അസോസിയേഷൻ പള്ളിക്കെതിരെ കേസ് നൽകിയത്. പള്ളിയിലെ ശുശ്രൂഷകൾ മാളിലെ പാർക്കിംഗ് സൗകര്യങ്ങളെ തടസ്സപ്പെടുത്തുമെന്നാണ് അസോസിയേഷന്റെ വാദം. എന്നാൽ, ഞായറാഴ്ചകളിൽ 160-ലധികം പാർക്കിംഗ് ഇടങ്ങൾ ഒഴിവുണ്ടെന്നും ഇതുവരെ പാർക്കിംഗ് സംബന്ധമായ യാതൊരു പരാതികളും ഉണ്ടായിട്ടില്ലെന്നും പള്ളി അധികൃതർ കോടതിയിൽ വ്യക്തമാക്കി. നഗരസഭയുടെ പ്രത്യേക അനുമതിയോടെയാണ് പള്ളി പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി

Comments are closed.