ലണ്ടൻ: സാമ്പത്തിക പ്രതിസന്ധി മൂലം സ്പർജിയൻസ് കോളേജ് അടച്ചുപൂട്ടിയതിനെത്തുടർന്ന് വഴിയാധാരമായ വിദ്യാർത്ഥികൾക്കായി ബാപ്റ്റിസ്റ്റ് യൂണിയൻ സമാഹരിച്ചത് ലക്ഷക്കണക്കിന് രൂപയുടെ ധനസഹായം. ചരിത്രപ്രസിദ്ധമായ സ്ഥാപനം ഇല്ലാതായെങ്കിലും വിദ്യാർത്ഥികളുടെ പഠനം മുടങ്ങില്ലെന്ന് സഭാനേതൃത്വം ഉറപ്പാക്കി.
സഭകളും വ്യക്തികളും ഒരേപോലെ സഹായിച്ചതുകൊണ്ടാണ് ഈ ദൗത്യം വിജയിച്ചത്. വിദ്യാർത്ഥികളെ മറ്റ് സെമിനാരികളിലേക്ക് മാറ്റുന്ന പ്രക്രിയ പൂർത്തിയായതോടെ ബാപ്റ്റിസ്റ്റ് വിദ്യാഭ്യാസ രംഗത്തെ ഈ വലിയ വെല്ലുവിളി ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ നൽകാനും ഡാറ്റകൾ സംരക്ഷിക്കാനും ഒരു താൽക്കാലിക ഓഫീസ് സജ്ജമാക്കി.

Comments are closed.