യുഎസ് : അമേരിക്കയിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കൊടുങ്കാറ്റിനെത്തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിൽ. 17-ലധികം സംസ്ഥാനങ്ങളിൽ ഇതിനോടകം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഞ്ഞുവീഴ്ചയും ഐസ് മഴയും കാരണം വൈദ്യുതി ലൈനുകൾ തകർന്നതോടെ ലക്ഷക്കണക്കിന് ആളുകൾ ഇരുട്ടിലായി. ടെക്സസ്, ലൂയിസിയാന, മിസിസിപ്പി തുടങ്ങിയ ദക്ഷിണ മേഖലകളിലാണ് വൈദ്യുതി തടസ്സം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
യാത്രാമേഖലയെയും കൊടുങ്കാറ്റ് വല്ലാതെ രീതിയിൽ ബാധിച്ചു. വാരാന്ത്യത്തിൽ സർവീസ് നടത്താനിരുന്ന 12,000-ത്തോളം വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. ഡാളസ്, ചിക്കാഗോ, നാഷ്വിൽ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ മഞ്ഞിൽ മൂടിയ നിലയിലാണ്. ഏകദേശം 140 ദശലക്ഷം ആളുകൾ ശീതക്കാറ്റ് മുന്നറിയിപ്പിന്റെ പരിധിയിലാണെന്നും, വരും ദിവസങ്ങളിൽ താപനില ഇനിയും താഴാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments are closed.