ലോസ് ഏഞ്ചൽസ് : ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ലോസ് ഏഞ്ചൽസ് സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ 700 ൽ പരം വാക്യങ്ങൾ മനഃപാഠമായി എഴുതി കെവിൻ മാത്യു ബൈബിൾ വാക്യ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. ബൈബിളിലെ സദൃശ്യവാക്യങ്ങളുടെ പുസ്തകത്തിൽ നിന്നുമുള്ള വാക്യങ്ങൾ എഴുതിയാണ് കെവിൻ മാത്യു ഈ നേട്ടം കൈവരിച്ചത്.
സദൃശ്യവാക്യങ്ങളിലെ 31 അദ്ധ്യായങ്ങളും ഈ പ്രാവശ്യത്തെ തന്റെ വേനൽ അവധി കാലത്താണ് താൻ ഹൃദിസ്ഥമാക്കിയത്. ആത്മീയ കാര്യങ്ങളിൽ മാത്രമല്ല പഠനത്തിലും നല്ല മികവുപുലർത്തുന്ന കെവിൻ എഞ്ചിനീയറിംഗിൽ നാലാം സെമെസ്റ്റർ വിദ്ധ്യാർത്ഥിയാണ്. കെവിന്റെ പിതാവ് ബ്രദർ ലിജോ മാത്യു (വർഗ്ഗിസ് മാത്യു) ഐപിസി നാഷണൽ കോൺഫെറെൻസ് ക്വയർ മെമ്പറും മാതാവ് സിസ്റ്റർ ജോയ്‌സി മാത്യു ഹോസ്പിറ്റൽ ഡിപ്പാർമെൻറ് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്നു. ഐപിസി പുതുപ്പള്ളി സെന്റർ പാ. പി എ മാത്യുവിന്റെ ചെറുമകനാണ് കെവിൻ മാത്യു.

Comments are closed.