ദാവോസ്: മനുഷ്യന്റെ അധ്വാനം കുറയ്ക്കാൻ ലക്ഷ്യമിട്ട് ടെസ്ല വികസിപ്പിച്ച ഒപ്റ്റിമസ് റോബോട്ടുകൾ 2027-ൽ വിപണിയിലെത്തും. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് മസ്ക് ഈ വിവരം പങ്കുവെച്ചത്. ഫാക്ടറി ജോലികൾക്ക് പുറമെ വീട്ടുജോലികളിലും ഒപ്റ്റിമസ് സഹായിയാകും. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് ലഭ്യമാകുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണമെന്ന് ടെസ്ല സിഇഒ വ്യക്തമാക്കി.
ഭാവിയിൽ വീടുകളിൽ ഭക്ഷണം പാകം ചെയ്യാനും, പൂന്തോട്ടം പരിപാലിക്കാനും, പ്രായമായവരെ സഹായിക്കാനും ഒപ്റ്റിമസിന് സാധിക്കുമെന്ന് മസ്ക് അവകാശപ്പെടുന്നു. മനുഷ്യനേക്കാൾ കൃത്യതയോടെയും തളർച്ചയില്ലാതെയും പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയും. ഒരു സാധാരണ കാറിനേക്കാൾ കുറഞ്ഞ വിലയ്ക്ക് അതായത് ഏകദേശം 20,000 ഡോളർ (ഏകദേശം 16 ലക്ഷം രൂപ) താഴെ വിലയിൽ ഈ റോബോട്ടിനെ ലഭ്യമാക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്.

Comments are closed.