ലണ്ടൻ: ബൈബിൾ സംബന്ധിയായ സംശയങ്ങൾക്കും പഠനങ്ങൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ബൈബിൾ സൊസൈറ്റിയുടെ മുന്നറിയിപ്പ്. പ്രധാന എഐ ആപ്പുകൾ നൽകുന്ന വ്യാഖ്യാനങ്ങളിൽ യാഥാസ്ഥിതിക ഇവാഞ്ചലിക്കൽ ദൈവശാസ്ത്രത്തിന് മുൻഗണന ലഭിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
എഐ മോഡലുകൾ വിവരങ്ങൾ വിശകലനം ചെയ്യുന്നത് അവ പരിശീലിപ്പിക്കപ്പെട്ട ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്നും അതിനാൽ ബൈബിൾ പഠനത്തിനുള്ള എളുപ്പവഴിയായി ഇതിനെ കാണരുതെന്നും ഗവേഷകർ പറയുന്നു. വിവരങ്ങൾ നൽകുന്നതിനൊപ്പം തന്നെ വിശ്വാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന രീതിയിലുള്ള ഭക്തിനിർഭരമായ മറുപടികൾ ഇവ നൽകുന്നതും ശ്രദ്ധേയമാണ്. ബൈബിൾ പാഠങ്ങളെ ആഴത്തിൽ പഠിക്കുന്നതിന് പകരം ഇത്തരം സാങ്കേതികവിദ്യകളെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടി.

Comments are closed.