യുഎസ് : ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജ് കാലിഫോർണിയയിലെ തൻ്റെ പതിറ്റാണ്ടുകൾ നീണ്ട താമസം അവസാനിപ്പിച്ച് ഫ്ലോറിഡയിലേക്ക് മാറിയത് ആഗോള ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. കാലിഫോർണിയയിൽ നടപ്പിലാക്കാൻ പോകുന്ന ‘ബില്യണയർ ടാക്സ്’എന്ന പുതിയ നികുതി നിയമമാണ് ഇദ്ദേഹത്തെയും സഹസ്ഥാപകൻ സെർജി ബ്രിന്നിനെയും ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ലാറി പേജ് ഇതിനോടകം തന്നെ 170 മില്യൺ ഡോളറിലധികം ചിലവാക്കി മിയാമിയിൽ പുതിയ വസതികൾ വാങ്ങുകയും തൻ്റെ കുടുംബ ഓഫീസായ ‘കൂപ്പ്’ഉൾപ്പെടെയുള്ള ബിസിനസ്സ് സംരംഭങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
നികുതി നിയമവും സാമ്പത്തിക പ്രത്യാഘാതങ്ങളും ഒരു ബില്യൺ ഡോളറിൽ കൂടുതൽ ആസ്തിയുള്ള വ്യക്തികൾക്ക് തങ്ങളുടെ ആകെ സമ്പത്തിൻ്റെ അഞ്ച് ശതമാനം ഒറ്റത്തവണ നികുതിയായി നൽകണമെന്നതാണ് നിർദ്ദിഷ്ട നിയമം. 2026 ജനുവരി ഒന്നാം തീയതി കാലിഫോർണിയയിൽ താമസിക്കുന്നവർ ഈ നികുതി അടയ്ക്കാൻ ബാധ്യസ്ഥരായിരിക്കും എന്നതാണ് ഇതിലെ പ്രധാന നിബന്ധന. പീറ്റർ തീൽ, ഡേവിഡ് സാക്സ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും തങ്ങളുടെ ഓഫീസുകൾ മിയാമിയിലേക്കും ഓസ്റ്റിനിലേക്കും മാറ്റിക്കഴിഞ്ഞു. ഈ നികുതിയിലൂടെ ലഭിക്കുന്ന 100 ബില്യൺ ഡോളർ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ബജറ്റ് കുറവ്

Comments are closed.